Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Polling Percentage

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്; ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ആ​​​ദ്യ​​​ഘ​​​ട്ട ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ടി​​​വ്. ഇ​​​ത്ത​​​വ​​​ണ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 70.91 ശ​​​ത​​​മാ​​​നം വോ​​​ട്ടിം​​​ഗ് മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

2020 ലെ ​​​ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ട​​​ന്ന ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൊ​​​ത്തം 75.95 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ 73.83 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു 2020ൽ ​​​വോ​​​ട്ടെ​​​ടു​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 1,32,70,482 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 94,10,450 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 62,44,642 പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 44,71,889 പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 71.61 ശ​​​ത​​​മാ​​​നം. 70,25,715 സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 49,38,509 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. 70.29 ശ​​​ത​​​മാ​​​നം. ആ​​​കെ​​​യു​​​ള്ള 126 ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ​​​മാ​​​രി​​​ൽ 52 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. 41.27 ശ​​​ത​​​മാ​​​നം.

ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ത​​​ന്നെ​​​യാ​​​ണ് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ. 74.57 ശ​​​ത​​​മാ​​​നം പേ​​​ർ ഇ​​​വി​​​ടെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഏ​​​റെ​​​പ്പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ത്ത​​​നം​​​തി​​​ട്ട ത​​​ന്നെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും പി​​​ന്നി​​​ൽ. ഇ​​​വി​​​ടെ 66.78 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട്.

കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ല്ല​​​ത്തും മു​​​ൻ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 2020ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് നേ​​​രി​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. അ​​​വ​​​സാ​​​നഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ഇ​​​ന്നു ന​​​ട​​​ക്കും. 13നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള അ​​​ന്തി​​​മ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം, 2020ലെ ​​​ശ​​​ത​​​മാ​​​നം എ​​​ന്നി​​​വ ചു​​​വ​​​ടെ 

  • തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 67.47   70.2
  • കൊ​​​ല്ലം              70.35   73.51
  • പ​​​ത്ത​​​നം​​​തി​​​ട്ട       66.78   69.72 
  • ആ​​​ല​​​പ്പു​​​ഴ           73.80  77.39
  • കോ​​​ട്ട​​​യം             70.86  73.95
  • ഇ​​​ടു​​​ക്കി              71.78  74.68
  • എ​​​റ​​​ണാ​​​കു​​​ളം      74.57   77.28. 
  • കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ 
  • തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 58.29   59.96 
  • കൊ​​​ല്ലം                     63.35    66.27
  • കൊ​​​ച്ചി                      62.44  62.04. 

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: ര​വി ശ​ങ്ക​ർ പ്ര​സാ​ദ് എം​പി

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് ര​വി ശ​ങ്ക​ർ പ്ര​സാ​ദ് എം​പി. ഇ​ത്ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും ര​വി ശ​ങ്ക​ർ പ്ര​സാ​ദ് അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട് വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കാ​ര​ണം സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ ത​ന്നെ വ​ര​ണം. അ​തു​കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'- ര​വി ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്നു. ഇ​ന്നാ​ണ് ര​ണ്ടാ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; ജ​ൻ സു​രാ​ജി​ന് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം: പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്കാ​ണ് മു​ൻ​തൂ​ക്ക​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. വ​ൻ മു​ന്നേ​റ്റ​മാ​യി​രി​ക്കും പാ​ർ​ട്ടി ന​ട​ത്തു​ക​യെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് പ​ക്ഷെ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി​രി​ക്കി​ല്ല. ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് അ​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്. അ​വ​ർ അ​ത് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ഫ​ലം വ​രു​ന്പോ​ൾ ഏ​വ​രും ഞെ​ട്ടും.'-​പ്ര​ശാ​ന്ത് അ​വ​കാ​ശ​പ്പെ​ട്ടു.

മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും എ​തി​രാ​യ വി​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ള്ള​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​യി​രു​ന്നു പോ​ളിം​ഗ്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Kerala

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ദ്യ​ഘ​ട്ടം; പോ​ളിം​ഗ് 60.13%

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ളിം​ഗ് 60.13%. വൈ​കി​ട്ട് അ​ഞ്ച് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ബ​ഗു​സാ​രാ​യി​യി​ൽ 67.32% പോ​ളിം​ഗ് ന​ട​ന്നു. ഷെ​യ്ഖ്പു​ര​യി​ലാ​ണ് കു​റ​ഞ്ഞ പോ​ളിം​ഗ്. ഇ​വി​ടെ 52.36% പോ​ളിം​ഗ് ന​ട​ന്നു.

രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, മ​ന്ത്രി​മാ​രാ​യ സ​മ്ര​ത് ചൗ​ധ​രി, വി​ജ​യ് കു​മാ​ർ സി​ൻ​ഹ, ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ​ജെ‍​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ്, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഗി​രി​രാ​ജ് സിം​ഗ്, രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

തേ​ജ​സ്വി യാ​ദ​വ് മ​ത്സ​രി​ക്കു​ന്ന രാ​ഘോ​പു​ർ, ബി​ജെ​പി​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി മ​ത്സ​രി​ക്കു​ന്ന താ​രാ​പു​ർ ഉ​ൾ​പ്പെ​ടെ 121 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1,314 പേ​രാ​ണു മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

National

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും; താ​ൻ ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല: തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ തേ​ജ് പ്ര​താ​പ് യാ​ദ​വ്. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും അ​നു​കൂ​ല​മാ​യ ത​രം​ഗ​മൊ​ന്നും സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. പാ​റ്റ്ന​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ തേ​ജ് പ്ര​താ​പ്.

"മ​ഹു​വ​യി​ലും സം​സ്ഥാ​ന​ത്തും ക​ടു​ത്ത മ​ത്സ​ര​മാ​ണ്. ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും. അ​ത് ആ​രാ​ണെ​ന്ന് ന​വം​ബ​ർ 14ന് ​അ​റി​യാം. അ​തു​വ​രെ കാ​ത്തി​രി​ക്ക​ണം.'-​തേ​ജ് പ്ര​താ​പ് യാ​ദ​വ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ സ​ഹാ​ദ​ര​ൻ കൂ​ടി​യാ​ണ് തേ​ജ് പ്ര​താ​പ്. ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന തേ​ജ് പ്ര​താ​പി​നെ ഈ ​വ​ർ​ഷ​മാ​ദ്യം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തേ​ജ് പ്ര​താ​പ് ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.14​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

Kerala

ആ​വേ​ശം ചോ​രാ​തെ നി​ല​മ്പൂ​ര്‍; ഉ​ച്ച​വ​രെ 46.73 ശ​ത​മാ​നം പോ​ളിം​ഗ്; ചു​ങ്ക​ത്ത​റ​യി​ലെ ബൂ​ത്തി​ൽ സം​ഘ​ർ​ഷം

മ​ല​പ്പു​റം: മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ നി​ല​ന്പൂ​രി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ 46.73 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ മു​ത​ൽ പെ​യ്ത മ​ഴ പി​ന്നീ​ട് മാ​റി നി​ന്ന​തോ​ടെ പ​ല ബൂ​ത്തു​ക​ളി​ലേ​ക്കും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ​ത്തു​ന്നു​ണ്ട്.

മ​ഴ ഇ​ട​യ്ക്ക് ക​ന​ത്ത​പ്പോ​ഴും ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ചു​ങ്ക​ത്ത​റ കു​റു​മ്പ​ല​ണ്ടോ​ട് സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം.

എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ തി​രു​നാ​വാ​യ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​യു​പി​എ​സ് ത​ണ്ണി​ക്ക​ട​വ് ര​ണ്ടാം ബൂ​ത്തി​ൽ ഒ​രാ​ൾ ര​ണ്ട് ത​വ​ണ വോ​ട്ടു​ചെ​യ്ത​താ​യും പ​രാ​തി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ഇ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഒരാൾ വോട്ട് ചെ​യ്‌​ത​തി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ആ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി ബാ​ല​റ്റ് ഇ​ഷ്യു ചെ​യ്‌​തു. ഈ ​സ​മ​യം ആ​ദ്യം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​യാ​ൾ വോ​ട്ട് പ​തി​ഞ്ഞി​ല്ല എ​ന്ന് ക​രു​തി വീ​ണ്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റു​മെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രാ​വി​ലെ ത​ന്നെ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജ് മാ​ങ്കു​ള​ത്ത് എ​ല്‍​പി സ്‌​കൂ​ളി​ലെ​ത്തി വോ​ട്ടു​ചെ​യ്തു. വീ​ട്ടി​ക്കു​ത്ത് എ​ല്‍​പി സ്‌​കൂ​ളി​ലെ​ത്തി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചു​ങ്ക​ത്ത​റ മാ​ര്‍​തോ​മ സ്‌​കൂ​ളി​ലെ​ത്തി എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി മോ​ഹ​ന്‍ ജോ​ര്‍​ജും വോ​ട്ടും രേ​ഖ​പ്പെ​ടു​ത്തി. പി.​വി.​അ​ന്‍​വ​ര്‍ അ​ട​ക്കം പ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. അ​ൻ​വ​ർ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന്ന ഒ​ഴി​വി​ലേ​യ്ക്കാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

Latest News

Up